Breaking News

രോഗ കീട നിയന്ത്രണ ക്യാമ്പ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി.

പടന്നക്കാട് കാർഷിക കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായുള്ള ഗ്രാമീണ സഹവാസ പരിപാടിയിൽ കാർഷിക കീട രോഗ നിയന്ത്രണ ക്യാമ്പ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. പരിപാടിയുടെ ഉദ്ഘാടനം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻ്റ് എം. ധന്യ നിർവഹിച്ചു. കീടശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ ഡോ. കെ എം ശ്രീകുമാർ വിഷയാവതരണം നടത്തി. ബേഡഡുക്ക കൃഷി ഓഫീസർ ലിൻ്റ ഐസക്ക് അധ്യക്ഷസ്ഥാനം വഹിച്ചു. ഡോ. പി കെ സജീഷ്, വി സിനി, ശരണ്യജ, ദൃശ്യ എന്നിവർ സംസാരിച്ചു. തുടർന്ന് കോളേജിലെ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ സാമ്പിൾ പരിശോധന, ഗ്രൂപ്പ് ചർച്ച, കാർഷിക പ്രദർശനം, വിവിധ തൈകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ വിൽപനയും നടന്നു.

No comments