Breaking News

ബസുകളുടെ ചെറുരൂപം ഒരുക്കി ഫസൽ

പിതാവ് ജോലി ചെയ്യുന്ന ബസിന്റെ ചെറുരൂപം സൂക്ഷമതകൾ ചോരാതെ ഒരുക്കിയിരിക്കുകയാണ് പരപ്പ പുലിയംകുളത്തെ മുഹമദ് ഫസൽ.
പരപ്പ-കോളംകുളം- കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന കസിൻസ് ബസിലെ ഡ്രൈവർ ഷമീറിന്റെയും ഫാത്തിമയുടെയും മകനാണ് മുഹമ്മദ് ഫസൽ. കസിൻസ് ബസിന്റെ മിനിയേച്ചറാണ് ഫസൽ ഒരുക്കിയത്. പാഴ് വസ്തുക്കൾ കൊണ്ട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് കരവിരുതിലൂടെ ഒറിജിനലിനെ വെല്ലുന്ന രൂപം ഒരുക്കിയത്. കെഎസ്ആർടിസി ബസിന്റെ രൂപം ഉൾപ്പെടെയുളളവ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. ബാനം ഗവ.ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. വീട്ടുകാർക്കൊപ്പം സ്കൂൾ  അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനവും പിന്തുണയും ഫസലിന്റെ കലാപ്രവർത്തനങ്ങൾക്ക് ഊർജമാകുന്നു.

No comments