Breaking News

കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ജില്ലാ സമിതിയുടെ ജില്ലാതല നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ജില്ലാ സമിതിയുടെ ജില്ലാതല നേതൃത്വ പരിശീലന ക്യാമ്പ് നീലേശ്വരം ജനത കലാസമിതിയിൽ നടന്നു.
അനുമോദന യോഗവും ഇതോടനുബന്ധിച്ച് നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി.പി. സനൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടി.പി.പത്മകുമാർ അധ്യക്ഷത വഹിച്ചു. ജെസിഐ ദേശീയ പരിശീലകൻ ശ്രീനി പള്ളിയത്ത് ലീഡർഷിപ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഡോക്ടറേറ്റ് നേടിയ ടി.കെ.സുനീഷ്, രേണുക എന്നിവരെ അനുമോദിച്ചു. ഇ.എ.ഹരികുമാർ, കെ.വി. മനോജ് കുമാർ, നീലമന ഉമ എന്നിവർ പ്രസംഗിച്ചു.

No comments