വിദ്യാർത്ഥികൾക്കായി മധുരവേനൽ ഏകദിന വ്യക്തിത്വ വികസന കൂട്ടായ്മയൊരുക്കി
നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് വിദ്യാർത്ഥികൾക്കായി മധുരവേനൽ ഏകദിന വ്യക്തിത്വ വികസന കൂട്ടായ്മയൊരുക്കി.
മൈനസ് ടു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന 60 വിദ്യാർത്ഥികളാണ് മധുരവേനൽ കൂട്ടായ്മയെ സർഗാത്മകമാക്കാൻ എത്തിയത്. ആത്മവിശ്വാസം, പ്രതിബദ്ധത, സഹജീവി സ്നേഹം എന്നിവയുടെ പുതുപാഠങ്ങളാണ് ക്ലാസുകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകിയത്. പ്രമുഖ വ്യക്തിത്വ വികസന പരിശീലകൻ ഷൈജു കരുവാക്കോട് ക്ലാസ് എടുത്തു. നേരത്തെ മൂലപ്പള്ളി എഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാറ്റേൺ ക്ലബ് പ്രസിഡന്റ് കെ.പി.ജയരാജൻ നായർ അധ്യക്ഷത വഹിച്ചു. ക്ലബ് സാംസ്കാരിക വിഭാഗം കൺവീനർ ഡോ.പി. രാജന്റെ നേതൃത്വത്തിൽ ക്യാമ്പ് അവലോകനം നടത്തി. പങ്കെടുത്ത 60 വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും നൽകി.
No comments