തിരഞ്ഞെടുപ്പു ജോലിയിൽ കാട്ടിയ മികവിന് കാസറഗോഡ് ജില്ലയിലെ 5 ഹോംഗാർഡുമാർക്ക് ജില്ലാ പോലീസ് മേധാവി പ്രശംസാപത്രം നൽകി.
തിരഞ്ഞെടുപ്പു ജോലിയിൽ കാട്ടിയ മികവിന് കാസറഗോഡ് ജില്ലയിലെ 5 ഹോംഗാർഡുമാർക്ക് ജില്ലാ പോലീസ് മേധാവി പ്രശംസാപത്രം നൽകി.
കാഞ്ഞങ്ങാട് സൗത്തിലെ പി.കെ.ജയൻ, നീലേശ്വരത്തെ കെ.പി. അരവിന്ദൻ, പടന്ന മാച്ചിക്കാട്ടെ സി.ചന്ദ്രൻ, പയ്യന്നൂരിലെ കെ. രാജേന്ദ്രൻ ( 4 പേരും കാഞ്ഞങ്ങാട് കൺട്രോൾ റൂം), ചീമേനി ചെമ്പ്രകാനത്തെ പി.ബാലകൃഷ്ണൻ (ബേക്കൽ) എന്നിവർക്കാണ് പ്രശംസാപത്രം ലഭിച്ചത്.
തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സംസ്ഥാനത്തിന് പുറത്തുനിന്ന് കേന്ദ്ര സേനയെ എത്തിക്കുന്നതിലും സേനയ്ക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിലും ഹോം ഗാർഡുമാർ നടത്തിയ മികച്ച പ്രവർത്തനം മുൻ നിർത്തിയാണ് ജില്ലാ പോലീസ് മേധാവിയുടെ അംഗീകാരം.
No comments