കുട്ടികൾക്കായി കളിയിൽ അൽപം കാര്യം ഏകദിന ക്യാമ്പ് നടത്തി.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് വനിതാ സമാജം കുട്ടികൾക്കായി കളിയിൽ അൽപം കാര്യം ഏകദിന ക്യാമ്പ് നടത്തി. എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡിഇഒ, ടി.പി. ബാലാദേവി കെ.എ.എസ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് വനിതാ സമാജം പ്രസിഡന്റ് എം.പങ്കജാക്ഷി അധ്യക്ഷയായി. കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമൻ നായർ, ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ വനിതാസമാജം പ്രസിഡന്റ് ടി.വി. സരസ്വതി ടീച്ചർ എന്നിവർ പ്രസംഗിച്ചു. വനിതാ സമാജം സെക്രട്ടറി കെ.എം. അനിത സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. ആനന്ദവല്ലി ടീച്ചർ നന്ദിയും പറഞ്ഞു. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നായരായിരുന്നു പ്രോഗ്രാം കോ-ഓർഡിനേറ്റർ.
ചാമ്പ്യന്മാർ ജനിക്കുമ്പോൾ എന്ന സെഷൻ ജേസീസ് ദേശീയ പരിശീലകനും കൗൺസിലിങ് സൈക്കോളജിസ്റ്റുമായ ശ്രീനി പള്ളിയത്ത്, കളിയിൽ അൽപം കാര്യം എന്ന സെഷൻ നാടക പ്രവർത്തകൻ ഒ.പി.ചന്ദ്രൻ, സൈബർ ലോകം അറിഞ്ഞതിനുമപ്പുറം സെഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ആർ. ശ്രീനാഥ് എന്നിവർ കൈകാര്യം ചെയ്തു. വൈകുന്നേരം 5 മണിക്ക് ക്യാമ്പ് അവലോകനത്തോടെ സമാപിക്കും.

No comments