സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കാസറഗോഡ് ജില്ലാതല ഏകദിന ശിൽപശാല നടന്നു
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കാസറഗോഡ് ജില്ലാതല ഏകദിന ശിൽപശാല നീലേശ്വരം കോട്ടപ്പുറത്തെ നഗരസഭ ടൗൺഹാളിൽ നടന്നു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കാസറഗോഡ് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ഡ്രീം കാസറഗോഡിന്റെ സഹകരണത്തോടെയായിരുന്നു ശിൽപശാല. ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിഇഒ , ടി.പി.ബാലാദേവി കെഎഎസ് അധ്യക്ഷത വഹിച്ചു. ഡോൺ ബോസ്കോ ഡ്രീം കാസറഗോഡ് ഡയറക്ടർ സണ്ണി തോമസ്, നീലേശ്വരം, ചീമേനി സിഐമാരായ കെ.വി.ഉമേശൻ, കെ.സലീം, ഫെഡറൽ ബാങ്ക് കാഞ്ഞങ്ങാട് ക്ലസ്റ്റർ ഹെഡ് രാഹുൽ കൃഷ്ണൻ, കേരള പോലീസ് ഓഫീസേഴ്സ്
അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.രവീന്ദ്രൻ, ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ സക്കറിയ, എസ്പിസി കോർ കമ്മറ്റി അംഗങ്ങളായ സി.ഗോപീകൃഷ്ണൻ, പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു. എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസ്സർ ടി.തമ്പാൻ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് പ്രൊഫസ്സർ സുബൈർ ആൻഡ് ടീം ക്ലാസ് കൈകാര്യം ചെയ്തു. നാർക്കോട്ടിക് ഡിവൈഎസ്പി യും എസ്പിസി നോഡൽ ഓഫീസറുമായ സി. സുഭാഷ്ബാബു സ്വാഗതവും ഡോൺ ,ബോസ്കോ ഡ്രീം ജില്ലാ കോഓർഡിനേറ്റർ അജി തോമസ് അടിയായിപ്പളളിയിൽ നന്ദിയും പറഞ്ഞു . എസ്പി സി സ്കൂളുകളിലെ പ്രധാന അധ്യാപകർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ , പോലീസ് ഉദ്യോഗസ്ഥൻമാർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.
No comments