നീലേശ്വരം പാലാത്തടത്തെ കണ്ണൂർ സർവകലാശാല ക്യാമ്പസിൽ നിന്ന് കോഴ്സുകൾ മാറാൻ വീണ്ടും നീക്കം;
നീലേശ്വരം പാലാത്തടത്തെ കണ്ണൂർ സർവകലാശാല ക്യാമ്പസിൽ നിന്ന് കോഴ്സുകൾ മാറാൻ വീണ്ടും നീക്കം; ഇതോടെ എതിർപ്പുമായി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തി.
കാസർകോടിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് 2008 ൽ നീലേശ്വരത്തിനടുത്തുള്ള പാലാത്തടത്ത് സർവകലാശാല കണ്ണൂർ സർവകലാശാല ഡോ.പി.കെ.രാജൻ സ്മാരക ക്യാമ്പസ് ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് എന്ന സവിശേഷതയും ഇതിനുണ്ട്. 5 കോഴ്‌സുകളാണ് ആരംഭ ഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്നത്. മലയാളം, ഹിന്ദി, മോളിക്യൂലാർ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐ ടി, എം ബി എ വിഭാഗങ്ങളുടെ സെന്ററുകളും ഇവിടെ ഉണ്ടായിരുന്നു. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തദ്ദേശീയരായ വിദ്യാർത്ഥികളുടെ അടക്കം ആശ്രയം ആയിരുന്നു ഈ കലാലയം. എന്നാൽ നാളുകൾ പിന്നിട്ടപ്പോൾ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എംസിഎ സെന്ററിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ഒടുവിൽ അത് അടച്ച് പൂട്ടേണ്ടിയും വന്നു. അതിന് പകരമായി കോഴ്സുകൾ അനുവദിക്കപ്പെടുകയോ പ്രസ്തുത കോഴ്സ് പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമമോ സർവകലാശാല ചെയ്തതുമില്ല. 2 വർഷം മുൻപ് അവിടെ മറ്റൊരു കോഴ്‌സായ എംഎസ് സി മോളിക്യുലാർ ബയോളജി കണ്ണൂർ, പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റി ശാസ്ത്ര വിഷയങ്ങളുടെ ഏകീകരണം ആണ് കാരണമായി പറഞ്ഞത്. മറ്റു പല ശാസ്ത്ര കോഴ്സുകളും മറ്റു ക്യാമ്പസുകളിൽ നിലനിൽക്കുന്നുമുണ്ട്.ഇപ്പോൾ മലയാളം , ഹിന്ദി ഡിപ്പാർട്ട്മെന്റുകൾ മാറ്റാൻ ആണ് ആലോചനയാണ് നടക്കുന്നത് ഇതിന്റെ ഭാഗമായി 9 ന് യൂണിവേഴ്സിറ്റിയിൽ യോഗം വിളിച്ചിരിക്കുകയാണ്. പ്രസ്തുത കോഴ്സ് കൂടി ഇല്ലാതാകുന്നതോടെ ക്യാമ്പസ് തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകും. അനേകം ക്ലാസ്സ് മുറികളും മറ്റു സൗകര്യങ്ങളും അനാഥമാകും. സർവകലാശാല കാസറഗോഡ് ജില്ലയിൽ നിന്നും കോഴ്സുകൂടി മറ്റൊരിടത്തേക്ക് പറിച്ചു നടുന്നതോടെ ഇവിടുത്തെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങൾ കരിഞ്ഞു പോകും. ഈ കോഴ്സ് ഇവിടെ തന്നെ നിലനിർത്തി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും പുതിയ കോഴ്സുകൾ അനുവദിക്കുകയുമാണ് വേണ്ടത് .അല്ലാത്ത പക്ഷം രാജ്യത്തെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് അകാല ചരമം പ്രാപിക്കുന്ന അവസ്ഥ ഉണ്ടാകും.
No comments