വായനാവെളിച്ചം നാലാം ഘട്ട സംഗമം നടത്തി.
നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയം ബാലവേദി കുട്ടികൾക്കായി വായനാവെളിച്ചം നാലാം ഘട്ട സംഗമം നടത്തി.
ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖലാ സമിതി കൺവീനർ ടി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തകനുമായ ഗിരിധർ രാഘവൻ കുട്ടികളുമായി സംവദിച്ചു. എ.വി.നാരായണൻ അധ്യക്ഷത വഹിച്ചു. കൺവീനർ സൗമ്യ കണ്ണൻ സ്വാഗതവും പി.ഇഷാന നന്ദിയും പറഞ്ഞു. കുട്ടികൾ തയാറാക്കിയ പുസ്തകാസ്വാദന കുറിപ്പുകളുടെ അവതരണവും വിവിധ കലാപരിപാടികളും നടന്നു.
No comments