Breaking News

അത്യാവേശകരമായ കൊടിയില പിടി.

അത്യാവേശകരമായ കൊടിയില പിടിയോടെ ചെറുവത്തൂർ ശ്രീ കമ്പിക്കാത്ത് മാടം മൂവാണ്ട് തിറ മഹോത്സവം തുടങ്ങി. കോലധാരി ചെറുവത്തൂർ നേണിക്കം വി. ഷിജുവാണ് ആചാര വേഷത്തിലെത്തി കൊടിയില പിടിച്ചത്. വലിയ ഭക്തജനക്കൂട്ടമാണ് ചടങ്ങു കാണാൻ എത്തിയത്. 6 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നാളെ വൈകുന്നേരം 6 മണിക്കാണ് വമ്പൻ തമ്പുരാൻ വൈരജാതൻ ഈശ്വരന്റെ വെള്ളാട്ടം അരങ്ങിലെത്തുക. നാളെ രാവിലെ 8 മുതൽ വിവിധ തെയ്യങ്ങളുടെ തിറ. ഉച്ചയ്ക്ക് 2 മണിക്ക് മയ്യിച്ച വയൽക്കര ഭഗവതി ക്ഷേത്രം, കീഴ്മാല മൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് കാഴ്ചവരവ്. 4 മണി മുതൽ തെയ്യക്കോലങ്ങളുടെ വെള്ളാട്ടം. രാത്രി 8 മണിക്ക് മയ്യിച്ച വയൽക്കര ഭഗവതി ക്ഷേത്രത്തിന്റെ പൂരക്കളി. രാത്രി 9 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം - നത്ത് മാത്തൻ ഒന്നാം സാക്ഷി. മെയ് 7 ന് രാവിലെ 7 മണിക്ക് വൈരജാതൻ ഈശ്വരന്റെ തിറയോടെ മൂവാണ്ട് കളിയാട്ടം സമാപിക്കും.

No comments