Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് വനിതാ സമാജത്തിന്റെ കളിയിൽ അൽപം കാര്യം ഏകദിന ക്യാമ്പ് നാളെ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് വനിതാ സമാജത്തിന്റെ കളിയിൽ അൽപം കാര്യം ഏകദിന ക്യാമ്പ് നാളെ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ. 9.15 ന് കാഞ്ഞങ്ങാട് ഡിഇഒ, ടി.പി. ബാലാദേവി കെ.എ.എസ് ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് വനിതാ സമാജം പ്രസിഡന്റ് എം.പങ്കജാക്ഷി അധ്യക്ഷത വഹിക്കും. കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമൻ നായർ, ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ വനിതാസമാജം പ്രസിഡന്റ് ടി.വി. സരസ്വതി ടീച്ചർ, കരയോഗം വൈസ് പ്രസിഡന്റ് എം.മധുസൂദനൻ നായർ എന്നിവർ പ്രസംഗിക്കും. വനിതാ സമാജം സെക്രട്ടറി കെ.എം. അനിത സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. ആനന്ദവല്ലി ടീച്ചർ നന്ദിയും പറയും. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നായരാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ. രാവിലെ 9.30 ന് ചാമ്പ്യന്മാർ ജനിക്കുമ്പോൾ എന്ന വിഷയത്തിൽ ജേസീസ് ദേശീയ പരിശീലകനും കൗൺസിലിങ് സൈക്കോളജിസ്റ്റുമായ ശ്രീനി പള്ളിയത്ത്, 11.30 ന് കളിയിൽ അൽപം കാര്യം എന്ന വിഷയത്തിൽ നാടക പ്രവർത്തകൻ ഒ.പി.ചന്ദ്രൻ, 2.45 ന് സൈബർ ലോകം അറിഞ്ഞതിനുമപ്പുറം എന്ന വിഷയത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ആർ. ശ്രീനാഥ് എന്നിവർ ക്ലാസ് എടുക്കും. വൈകുന്നേരം 5 മണിക്ക് ക്യാമ്പ് അവലോകനം.

No comments