Breaking News

തയ്യൽ മെഷീൻ വിതരണം നടത്തി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നാഷണൽ എൻജിഒ കോൺഫെഡറേഷനുമായി സഹകരിച്ച് തയ്യൽ മെഷീൻ വിതരണം നടത്തി.
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജീവൻധാര പ്രസിഡന്റ് ടി.വി.രാജീവൻ അധ്യക്ഷത വഹിച്ചു. എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ മോഹനൻ മാങ്ങാട് പദ്ധതി വിശദീകരിച്ചു. ടി.മനോജ് കുമാർ സ്വാഗതവും പി.വേണുഗോപാലൻ നന്ദിയും പറഞ്ഞു.

No comments