Breaking News

പി ടി തോമസ് ഗ്രന്ഥാലയം അഴിത്തല. വായനാ വെളിച്ചം പരിപാടിയുടെ നാലാം ഘട്ടത്തില്‍,

നീലേശ്വരം അഴിത്തല അഴിമുഖത്തിനു സമീപമിരുന്ന് വായനാനുഭവങ്ങൾ പങ്കുവെച്ച്  അഴിത്തല പി.ടി.തോമസ് ഗ്രന്ഥാലയത്തിലെ കുട്ടികൾ.
വായനാ വെളിച്ചം പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ വായിച്ച കഥകൾ കടലോരത്തിരുന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഫറീന കോട്ടപ്പുറവുമായി ഇവർ പങ്കുവച്ചു. കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.കെ.ശശിധരന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഗ്രന്ഥാലയം പ്രസിഡന്റ് സുഗുണൻ ഓരി, ബാലവേദി സെക്രട്ടറി സായന്തന മനോജ്, ലൈബ്രേറിയൻ രഞ്ജിനി ജയേഷ് എന്നിവർ സംബന്ധിച്ചു.

No comments