Breaking News

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചോയ്യംകോട് രാജീവ് ഭവനിൽ പുഷ്പാർച്ചന നടത്തി.

രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചോയ്യംകോട് രാജീവ് ഭവനിൽ പുഷ്പാർച്ചന നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോ മസ് നേതൃത്വം നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് അജയൻ വേളൂർ, നേതാക്കളായ അശോകൻ ആറളം, ശ്രീജിത്ത് ചോയ്യങ്കോട്, രാമചന്ദ്രൻ പെരിങ്ങ, ടോമി മണിയഞ്ചിറ, സുകുമാരൻ കീഴ്മാല, ഐഎൻടിയുസി നേതാവ് കുഞ്ഞിരാമൻ കക്കോട് തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം പരിധിയിലെ ബൂത്ത് ആസ്ഥാനങ്ങളിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ബൂത്ത് പ്രസിഡന്റുമാർ നേതൃത്വം നൽകി.

No comments