ബിഎംഎസ് മടിക്കൈ മേഖല കൺവൻഷൻ വാഴക്കോട്ട് നടന്നു.
ബിഎംഎസ് മടിക്കൈ മേഖല കൺവൻഷൻ വാഴക്കോട്ട് നടന്നു.
സംഘടനാ വികാസം ലക്ഷമാക്കി യൂണിറ്റ് കമ്മിറ്റികൾ ശാക്തീകരിക്കാനായി നടത്തുന്ന പ്രവാസ യോജനയുടെ ഭാഗമായാണ് കൺവെൻഷൻ നടത്തിയത്. ബിഎംഎസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കോട്ടക്കണി ഉദ്ഘാടനം ചെയ്തു. മേഖലാ അധ്യക്ഷൻ പി.മണി വാഴക്കോട് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ വാഴക്കോട്, ഭരതൻ കല്യാൺറോഡ്, കൃഷ്ണൻ കേളോത്ത്, ഗംഗാധരൻ പറക്കളായി, നാരായണൻ വാഴക്കോട്, സുലോചന കോട്ടപ്പാറ, മിനി മേലടുക്കം, ഉണ്ണി വാഴക്കോട്, കുമാരൻ പുളിക്കാൽ, കുമാറി കല്യാണം, അനീഷ് പറക്കളായി, സുധീന്ദ്രൻ, മുരളീധരൻ ഇരിയ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി തമ്പാൻ പറക്കളായി സ്വാഗതവും കുമാരൻ പുളിക്കാൽ നന്ദിയും പറഞ്ഞു.
No comments