Breaking News

ആശുപത്രി കെട്ടിടത്തിന്റെ കൂറ്റൻ മതിൽ തകർന്നു വീണു.

ദേശീയ പാതയോരത്തെ പടന്നക്കാട് സൺ കെയർ ആശുപത്രി കെട്ടിടത്തിന്റെ കൂറ്റൻ മതിൽ തകർന്നു വീണു.
5 മീറ്ററിൽ അധികം ഉയരവും 30 മീറ്ററോളം നീളവുമുള്ള മതിൽ ഇന്നു പുലർച്ചെ ഒന്നരയോടെയാണ് തകർന്നത്. പകുതിയോളം ഭാഗം തകർന്ന് തൊട്ടടുത്ത് താമസിക്കുന്നവർ ഉപയോഗിക്കുന്ന നടവഴിയിലേക്ക് വീഴുകയായിരുന്നു. മതിൽ തകർന്നത് പുലർച്ചെയായതിനാൽ വൻ അപകടമൊഴിവായി. നടവഴി തടസപ്പെട്ടിരിക്കുകയാണ്. എം.നാരായണൻ, എം. രമണി, എം. മാലതി, എം.വിജയൻ എന്നിവരുടെ വീടുകളാണ് ഇവിടെയുള്ളത്. മതിലിന്റെ ശേഷിക്കുന്ന ഭാഗവും ഏതു നിമിഷവും തകരാമെന്ന നിലയിലാണ്. താഴെ താമസിക്കുന്നവരുടെ സ്ഥലത്തു നിന്ന് ഏറെ ഉയരത്തിലാണ് മതിലും ആശുപത്രി കെട്ടിടവും. മതിൽ തകർന്നതോടെ ഭീതിയിലാണെന്ന് ഇവർ പറഞ്ഞു. നേരത്തെയും 2 തവണ തകർന്ന മതിലാണിത്. ആശുപത്രി നടത്തിപ്പുകാരെയും ബന്ധപ്പെട്ട അധികൃതരെയും വിവരമറിയിച്ചതായി കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും പൊതുപ്രവർത്തകനുമായ അബ്ദുൽ റസാഖ് തായലക്കണ്ടി പറഞ്ഞു.

No comments