Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു.

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു.
പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷനായി. പി.രാമചന്ദ്രൻ, എം.രാധാകൃഷ്ണൻ നായർ, പി. അരവിന്ദാക്ഷൻ, കൊട്ര സുധാകരൻ, കെ. കുഞ്ഞിക്കൃഷ്ണൻ, സി വിദ്യാധരൻ, കെ. ഭാസ്ക്കരൻ, രവി കൊക്കോട്ട്, പി പുഷ്ക്കരൻ, എം.വി. ഭരതൻ. കെ.പി കരുണാകരൻ, കെ.വി സുരേഷ്, കെ.വി. പ്രസാദ്, കെ. രാജീവൻ, കെ.കെ. കുമാരൻ, ഉണ്ണി വേങ്ങര, കമലാക്ഷൻ നായർ തേർവയൽ, സുധി ഓർച്ച എന്നിവർ സംബന്ധിച്ചു.

No comments