Breaking News

ലോകോത്തര സിനിമകൾക്ക് ഇനി കാസറഗോഡ് ജില്ലക്കാരുടെ കാഴ്ചവട്ടത്തും... !

ലോകോത്തര സിനിമകൾക്ക് ഇനി കാസറഗോഡ് ജില്ലക്കാരുടെ കാഴ്ചവട്ടത്തും... !
കാഞ്ഞങ്ങാട്ടെ നമ്മള് സൗഹൃദ കൂട്ടായ്മയാണ് പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ സഹകരണത്തോടെ ഇതിനായി സിൽവർസ്ക്രീൻ എന്ന പേരിൽ ചലച്ചിത്ര പ്രദർശന ആസ്വാദന കൂട്ടായ്മയ്ക്കു രൂപം നൽകിയത്. രൂപീകരണ ഉദ്ഘാടനവും ആദ്യപ്രദർശനവും കാഞ്ഞങ്ങാട് ടൗൺഹാൾ സമീപത്തെ യുബിഎംസി സ്കൂൾ ഹാളിൽ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. 85ാം വയസിലും സിനിമാ അഭിനയത്തിൽ സജീവമായി നിൽക്കുന്ന തമ്പായി അമ്മ മോനാ ച്ചയെ ആദരിക്കലും സിൽവർസ്ക്രീൻ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സിൽവർസ്ക്രീൻ പ്രതിനിധിയും മാധ്യമപ്രവർത്തകനുമായ ചന്ദ്രു വെള്ളരിക്കുണ്ട് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഓപ്പൺഫ്രെയിമിലെ ആർ. നന്ദലാൽ, കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡന്റ് ടി.കെ.നാരായണൻ, രാജ് മോഹൻ നീലേശ്വരം, ജയൻ മാങ്ങാട്, ദിവാകരൻ വിഷ്ണുമംഗലം, വി.എം. മുദുൽ, സുനിൽ പിലിക്കോട്, ഡോ.കെ.വി. സജീവൻ എന്നിവർ പ്രസംഗിച്ചു. സി.പി. ശുഭ സ്വാഗതവും നബിൻ ഒടയഞ്ചാൽ നന്ദിയും നന്ദിയും പറഞ്ഞു. തുടർന്ന് ദ ഫസ്റ്റ് ഗ്രേഡർ എന്ന ചിത്രം പ്രദർശിപ്പിച്ചു. ഓരോ മാസവും ഓരോ സിനിമകളാണ് സിൽവർ സ്ക്രീൻ പ്രദർശിപ്പിക്കുക. വിദേശ സിനിമകൾക്ക് മലയാളത്തിൽ ഉപശീർഷകമുണ്ടാകും. കാഞ്ഞങ്ങാട്ടെ യുബിഎംസി സ്കൂൾ ഹാൾ ആണ് സ്ഥിരം വേദി. പ്രവേശനം സൗജന്യമാണ്. സിൽവർ സ്ക്രീൻ വാട്സ് ആപ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/FpoMZI6kxLKHeAW7C3BM8h. ഫോൺ: 9847999622.

No comments