Breaking News

റാശിദ് പൂമാടത്തിന് ഗോൾഡൻ വിസ

നീലേശ്വരം  ആനച്ചാൽ സ്വദേശിയും യുഎഇയിലെ മാധ്യമപ്രവർത്തകനുമായ റാശിദ് പൂമാടത്തിന് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ.
അബുദബിയിൽ ഇതാദ്യമായാണ് ഒരു മാധ്യമ പ്രവർത്തകന് ഗോൾഡൻ വിസ ലഭിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ. ഇത് സാധാരണ വിസകളിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്. ഗോൾഡൻ വിസയുള്ളവർക്കു ദീർഘകാലത്തേക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴിൽ ചെയ്യാനും കഴിയും. സ്പോൺസർഷിപ്പ് ആവിശ്യമില്ല. യു എ ഇ ആഭ്യന്തര മന്ത്രാലയം, അബൂദബി പോലീസ്, ഷാർജ സാംസ്‌കാരിക വകുപ്പിന്റെ മാധ്യമ പുരസ്‌കാരം രണ്ട് തവണ ഉൾപ്പെടെ പതിനഞ്ചോളം അവാർഡുകൾക്ക് അർഹനായ മാധ്യമ പ്രവർത്തകനാണ് റാശിദ് പൂമാടം. ആനച്ചാലിലെ പരേതനായ ടി.വി.കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും മൂത്ത മകനാണ്. പയ്യന്നൂർ കാറമേൽ സ്വദേശിനി ഫാത്തിമത്ത് സഫീദയാണ് ഭാര്യ. മക്കൾ: ഐമൻ അഹമ്മദ്, ദനീൻ മെഹ്ക് . സഹോദരങ്ങൾ: സഈദ്, ഇർഷാദ്, നുസ്രത്ത്, ഫഹദ്,  ജാബിദ്, റഹീമ.

No comments