മോണിക്ക ഒരു എഐ സ്‌റ്റോറി എന്ന ചിത്രത്തിന്റെ റിലീസ് മെയ് 31ന്
നിർമിത ബുദ്ധി പ്രമേയമാക്കി ഇ.എം.അഷ്റഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ.ഐ.ലവ്സ്റ്റോറി എന്ന സിനിമ മെയ് 31 ന് കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്യും.
സിനിമയുടെ പ്രമോഷന് വേണ്ടി മെയ് 21 ന് കാഞ്ഞങ്ങാട്ട് സ്നേഹ സംഗമം ഒരുക്കും. രാവിലെ 10 മണി മുതൽ കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് സംഗമമെന്ന് പി.കെ.അബ്ദുള്ള പൂച്ചക്കാട് അറിയിച്ചു. സംവിധായകൻ ഇ.എം.അഷ്റഫ്, സിനിമയിൽ വേഷമിടുന്ന മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവരും അണിയറ പ്രവർത്തകരും സംഗമത്തിനെത്തും. സിനിമയിൽ അഭിനയിച്ച കാസറഗോഡ് ജില്ലയിലെ കലാകാരന്മാർ, കുടുംബാംഗങ്ങൾ, ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികൾ, ജില്ലയിലെ പത്ര-ദൃശ്യ- ഓൺലൈൻ മാധ്യമ പ്രവർത്തകർ എന്നിവരും സംബന്ധിക്കും. ജില്ലയിൽ ചെറുവത്തൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളിലെ തീയറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നുണ്ട്.
No comments