യുവ അധ്യാപിക ചികിത്സയ്ക്കിടെ മരിച്ചു.
നീലേശ്വരം കോട്ടപ്പുറം സ്വദേശിനിയായ യുവ അധ്യാപിക ചികിത്സയ്ക്കിടെ മരിച്ചു.
ചെറുവത്തൂർ തുരുത്തി റൗളത്തുൽ ഉലൂം സ്കൂളിലെ അധ്യാപിക ഷഹാന (26) ആണ് മരിച്ചത്. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീലേശ്വരം ബസ് സ്റ്റാന്റിനു സമീപത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി.സി. ഷുക്കൂർ ഹാജിയുടെയും പാണ്ടിയാലയിൽ നസ്രത്തിന്റെയും മകളാണ്. സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ, മുഹമ്മദ് ഹിഷാം (ജപ്പാൻ).
No comments