Breaking News

കുടുംബശ്രീ സംസ്ഥാന കലോത്സവം - അരങ്ങിന് പിലിക്കോട്ട് അരങ്ങൊരുങ്ങുന്നു.

ജൂൺ 7, 8, 9 തിയതികളിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം - അരങ്ങിന് പിലിക്കോട്ട് അരങ്ങൊരുങ്ങുന്നു.
3500 ൽ അധികം കലാകാരികളാണ് കലോത്സവത്തിൽ പങ്കെടുക്കുക. ഇവർക്കുളള താമസ സൗകര്യം, ഭക്ഷണം, സ്വീകരണം, യാത്രാസൗകര്യം തുടങ്ങിയവ ചർച്ച ചെയ്യുന്നതിനു കാഞ്ഞങ്ങാട്ട് യോഗം ചേർന്നു. കാസറഗോഡ് ജില്ലയിലെ 42 സിഡിഎസുകളിലും നിന്നുളള ചെയർ പേഴ്സൺ, അക്കൗണ്ടന്റ്, ജില്ലാ മിഷൻ ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ ടി.ടി.സുരേദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡി.എച്ച്. ഇഖ്‌ബാൽ അധ്യക്ഷനായി. സംസ്ഥാന പ്രോഗ്രാം മാനേജർ സി.സി. നിഷാദ് പ്രഭാഷണം നടത്തി. സംസ്ഥാന അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ കെ.മുനീറ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും പ്രചാരണ ബോർഡുകൾ സ്ഥാപിക്കുവാനും, അയൽക്കൂട്ടങ്ങളിൽ അരങ്ങൊരുക്കം നടത്തുവാനും തീരുമാനിച്ചു. മെയ് 30ന് ചെറുവത്തൂരിൽ അരങ്ങ് മുൻ കലാ പ്രതിഭകളുടെ സംഗമം, തുടർ ദിവസങ്ങളിൽ വിവിധ സെമിനാറുകളും അനുബന്ധ പരിപാടികളും  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും.

No comments