Breaking News

മന്നൻപുറത്തുകാവ് കലശോത്സവം: ഓലകൊത്തി

നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ തുടങ്ങുന്ന കലശ മഹോത്സവത്തിനു മുന്നോടിയായി ഓലകൊത്തൽ ചടങ്ങ് നടത്തി.
വടക്കേ കളരിയിലാണ് ഓല കൊത്തൽ ചടങ്ങ് നടന്നത്. ഓല കൊത്തിയിട്ട് ലക്ഷണം പറഞ്ഞതോടെ പ്രാധാന്യമേറിയ അനുബന്ധ ചടങ്ങുകളും നടന്നു. ക്ഷേത്രാചാരസ്ഥാനികരും വാല്യക്കാരും ഭാരവാഹികൾ തുടങ്ങിയവരും സംബന്ധിച്ചു. തുടർന്ന് കലശത്തട്ട് അലങ്കരിക്കാനുള്ള കമുകിൻ പൂക്കുല ശേഖരിക്കുന്നതിനുള്ള പൂത്താക്കൽ ചടങ്ങിനായി വാല്യക്കാർ പുറപ്പെട്ടു. ഇരട്ടി നിവേദ്യത്തോടെയുള്ള അകത്തേ കലശ ചടങ്ങ് നാളെയാണ്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന പുറത്തേ കലശത്തിന് കാസറഗോഡ് ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി ആയിരങ്ങളെത്തും. കലശോത്സവം സമാപിക്കുന്നതോടെ ജില്ലയിൽ തെയ്യക്കാലത്തിനും വിരാമമാകും.

No comments