Breaking News

സിഐ, കെ.ലീല സർവീസിൽ നിന്നു വിരമിച്ചു.

വനിതകൾ, കുട്ടികൾ എന്നിവരുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടുകയും പരിഹാരം കാണാൻ ശ്രദ്ധാപൂർവം പ്രവർത്തിക്കുകയും ചെയ്ത സിഐ, കെ.ലീല സർവീസിൽ നിന്നു വിരമിച്ചു.
33 വർഷത്തെ സേവനത്തിന് ശേഷം കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷനിലെ സിഐ ആയിരിക്കെയാണ് റിട്ടയർമെന്റ്. 
1991 മാർച്ച് 15 നാണ് തിരുവനന്തപുരം പോലീസ് ട്രെയിനിങ്ങ് കോളെജിൽ പോലിസ് സേനയിൽ ചേരുന്നത്. 1991 ഡിസമ്പർ 20 ന് പോലിസ് കോൺസ്റ്റബിളായി കാസറഗോഡ് ജില്ലാ പോലീസ് സേനയുടെ ഭാഗമായി. തുടർന്ന് കാസറഗോഡ് 12 വർഷവും വെള്ളരിക്കുണ്ട്. നീലേശ്വരം. ഹൊസ്ദുർഗ്. കാഞ്ഞങ്ങാട്. കൺട്രോൾറും. മലപ്പുറം . പാലക്കാട്. കണ്ണൂർ. കാസറഗോഡ്, വിദ്യാ നഗർ വനിതാ പോലീസ് സ്റ്റേഷൻ. കാസറഗോഡ് എസ് എം എസ് എന്നി സ്റ്റേഷനുകളിലും ജോലി ചെയ്തു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹയായി. കേരളാ പോലീസ് ഓഫിസേർസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവിയാണ് ഭർത്താവ്.
തൃശൂരിലെ സീതാറാം ആശുപത്രിയിലെ ഡോ. അരവിന്ദ്, എറണാകുളം കോർവെറ്റെ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്ന അചിന്ത് എന്നിവർ മക്കളാണ്.

No comments