Breaking News

കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ നടത്തുന്ന കോച്ചിങ് ക്യാമ്പ് തുടങ്ങി.

കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ ജൂനിയർ, സീനിയർ വിഭാഗം കുട്ടികൾക്കായി നടത്തുന്ന കോച്ചിങ് ക്യാമ്പ് നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി.
മുൻ സംസ്ഥാന കായിക താരവും സ്കൂൾ കായികാധ്യാപികയുമായ ഇ.സ്നേഹദീപ കുട്ടികൾക്ക് ബോൾ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകൻ പി.പ്രദീപ് കുമാർ, വിഷ്ണുപ്രിയ, സനൂപ്, യാദവ് മടിക്കൈ, ജില്ലാ റഗ്ബി അസോസിയഷൻ സെക്രട്ടറി എം.മനോജ് എന്നിവർ പ്രസംഗിച്ചു.

No comments