അലുമിനിയം ലേബർ കോൺട്രാക്ടേഴ്സ് അസോസിയേഷൻ നടത്തിയ കാസറഗോഡ് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സംഘചേതന കണ്ണംവയൽ ജേതാക്കളായി.
അലുമിനിയം ലേബർ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ബേക്കൽ പെരിയ മേഖലാ കമ്മിറ്റി നടത്തിയ കാസറഗോഡ് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സംഘചേതന കണ്ണംവയൽ ജേതാക്കളായി.
2 ദിവസമായി പനയാലിൽ നടന്ന ടൂർണമെന്റിൽ മർച്ചന്റ് നേവി അസോസിയേഷൻ കാസറഗോഡിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സംഘചേതനയുടെ നേട്ടം. നേരത്തെ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിലെ വിജയികൾക്ക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ. പ്രേംകുമാർ സമ്മാനങ്ങൾ നൽകി. ജില്ലാ സെക്രട്ടറി സുരേന്ദ്രൻ രാവണേശ്വരം, മേഖല സെക്രട്ടറി സുജിത് അമ്പങ്ങാട്, പ്രസിഡന്റ് ശ്രീജിത്ത് എരുമക്കുളം, ഹംസ ചെർക്കളം, നാളിനാക്ഷൻ പൊയ്‌നാച്ചി, അശോകൻ പൊയ്‌നാച്ചി, വിശ്വനാഥൻ പാലക്കുന്ന്, സജിത്ത് പള്ളം, ജയരാജ് ഉദുമ, സഞ്ജിത് പൊയ്‌നാച്ചി, രാകേഷ് പള്ളം, സുനിൽ മാങ്ങാട്, ശംസു ഭാരത് എന്നിവർ സംബന്ധിച്ചു.
No comments