Breaking News

അനുസ്മരണം നടത്തി

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.വി.ഭാസ്കരൻ അനുസ്മരണം ചോയ്യംകോട് രാജീവ് ഭവനിൽ നടന്നു.
പത്താം ചരമവാർഷിക ദിനത്തിലായിരുന്നു പരിപാടികൾ. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡന്റ് ഉമേശൻ വേളൂർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് ചോയ്യംകോട്, മണ്ഡലം ട്രഷറർ ജനാർദനൻ കക്കോൽ, മണ്ഡലം സെക്രട്ടറിമാരായ ബാലഗോപാലൻ കാളിയാനം, രാകേഷ് കൂവാറ്റി, യൂത്ത് കോൺഗസ് പ്രസിഡന്റ് വിഷ്ണു പ്രകാശ്, ഭാസ്കരേട്ടന്റെ മകളും മണ്ഡലം കോൺഗ്രസ് സെക്രട്ടറിയുമായ ഷൈലജ മുരളീധരൻ, ബൂത്ത് പ്രസിഡന്റുമാരായ ടോമി മണിയഞ്ചിറ, കോൺഗ്രസ് പ്രവർത്തകരായ ജിതിൻ രാജ്, രവീന്ദ്രൻ ചെറുവ തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

No comments