പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ സംഘർഷം.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ പടന്നക്കാട് മേഖലയിൽ വീട്ടിൽ ഉറക്കത്തിലായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ സംഘർഷം. ശക്തമായ പോലീസ് ബന്തവസിലായിരുന്നു തെളിവെടുപ്പ്. വിവരമറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് പ്രതിക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായത്. ക്രുദ്ധരായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു. വിവാഹിതനായി പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചു വരികയായിരുന്നു കുടക് നാപോക് സ്വദേശി പി.എ.സലീം (35). സംഭവം നടന്ന മെയ് 15 ന് ബുധനാഴ്ച പുലർച്ചെ സ്വർണക്കമ്മൽ കവർന്ന് പെൺകുട്ടിയെ വഴിയിലുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു പ്രതി. സൈബർ പോലീസിന്റെ സഹായത്തോടെ ഇയാളെ സ്പോട്ട് ചെയ്ത് ആന്ധ്ര പോലീസിന്റെ സഹായത്തോടെ പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്ത് ഇന്നലെ രാത്രി 9 മണിയോടെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷം അർദ്ധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നാണ് തെളിവെടുപ്പിനെത്തിച്ചത്.
No comments