ചെറുവത്തൂർ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം ഓഫീസ് ഉൽഘാടനം നാളെ
ചെറുവത്തൂർ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിനൊരുങ്ങുന്നു.
24 വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന മഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് നാളെ വൈകുന്നേരം 3 മണിക്ക് കഴകം ഓഡിറ്റോറിയത്തിൻ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രം ആചാര്യൻ കെ.എൻ.സുബ്രഹ്മണ്യ അഡിഗ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ.കെ.വി.ശശിധരൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.രാജഗോപാലൻ എംഎൽഎ, സിനി ആർട്ടിസ്റ്റ് ചിത്ര നായർ എന്നിവർ മുഖ്യാതിഥികളാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരായ ബേബി ബാലകൃഷ്ണൻ, മാധവൻ മണിയറ, കെ.വി. സുജാത ടീച്ചർ, ടി.വി. ശാന്ത, സി.വി. പ്രമീള, പി.വി.മുഹമ്മദ് അസ്ലം, വി.വി. സജീവൻ, വി.കെ.ബാവ, പി.പി.പ്രസന്നകുമാരി, എം.ശാന്ത, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ, നെല്ലിക്കാത്തുരുത്തി കഴകം സെക്രട്ടറി എം.കൃഷ്ണൻ, ടി.വി.കൃഷ്ണൻ, മലപ്പിൽ സുകുമാരൻ, വി. ഭാസ്കരൻ, ടി.സി. റഹ്മാൻ, മാടായി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി.വി.വിജയൻ, കെ.ബാലകൃഷ്ണൻ, പി.പി. അനീഷ്, അഡ്വ.വി.വി.രവീന്ദ്രൻ ഓരി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. സംഘാടക സമിതി ജനറൽ കൺവീനർ കെ.വി. അമ്പാടി സ്വാഗതവും ജോയിന്റ് കൺവീനർ രാഗിണി രാജൻ നന്ദിയും പറയും.
No comments