Breaking News

ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് വിൽപനശാലയിലെ സ്‌റ്റോക്ക് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കൺസ്യൂമർ ഫെഡ് മാറ്റി.

ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് വിൽപനശാലയിലെ സ്‌റ്റോക്ക് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കൺസ്യൂമർ ഫെഡ് മാറ്റി.
കാൽക്കോടി രൂപയുടെ മദ്യ സ്റ്റോക്ക് പയ്യന്നൂർ പിലാത്തറയിലെ കൺസ്യൂമർഫെഡ് ഔട്ട്ലറ്റിലേക്കാണ് മാറ്റിയത്. കൺസ്യൂമർഫെഡ് റിജ്യണൽ മാനേജർ ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ തുടങ്ങിയ മദ്യവിൽപന ശാലയെച്ചൊല്ലിയുള്ള വിവാദങ്ങളും തുടർന്നുണ്ടായ തർക്കങ്ങൾ, പ്രതിഷേധങ്ങൾ എന്നിവയും. ചെറുവത്തൂരിൽ അനുവദിച്ച വിൽപന ശാല ചെറുവത്തൂരിൽ തന്നെ തുറന്നു പ്രവർത്തിക്കുമെന്ന സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം നിലനിൽക്കെയാണ് ഇവിടെ നിന്ന് സ്‌റ്റോക്ക് പിലാത്തറയിലേക്ക് മാറ്റിയത്. ഒരു ദിവസത്തെ വിൽപനയ്ക്കു ശേഷം വിൽപനശാല അടച്ചിട്ടതിനെതിരെ തൊഴിലാളികൾ രംഗത്തു വന്നിരുന്നു. ആദ്യ ദിവസം തന്നെ 9 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഔട്ട് ലറ്റ് പൂട്ടിയ ശേഷം കൺസ്യൂമർഫെഡ്, എക്സൈസ് അധികൃതർ ഇവിടെ വന്നപ്പോൾ  ചുമട്ടുതൊഴിലാളികൾ, ഓട്ടോത്തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ സംഘടിച്ചു തടഞ്ഞിരുന്നു. സ്റ്റോക്കിന്റെ എണ്ണമെടുക്കാനാണ് എത്തിയതെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും തൊഴിലാളികൾ പ്രതിഷേധം തുടർന്നതോടെ ഇവർ തിരിച്ചു പോകുകയായിരുന്നു. തുറന്നതിനു ശേഷം പൂട്ടിയ കൺസ്യൂമർഫെഡ് വിൽപനശാല ഉടൻ തുറന്നു പ്രവർത്തിക്കണമെന്നും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ചെറുവത്തൂർ യൂണിറ്റ് അടച്ചിട്ട മദ്യവിൽപന ശാലയ്ക്കു മുന്നിൽ സമരവും നടത്തിയിരുന്നു.

No comments