Breaking News

രണ്ടാമത്തെ ബൈത്തുറഹ്മ വീടിന്റെ താക്കോൽ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ കൈമാറി.

നീലേശ്വരം തൈക്കടപ്പുറം മേഖല മുസ്ലിം ലീഗ് ആന്റ് ശിഹാബ് തങ്ങൾ റിലീഫ്‌സെൽ നിർമിച്ച രണ്ടാമത്തെ ബൈത്തുറഹ്മ വീടിന്റെ താക്കോൽ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ കൈമാറി.
പഴയകാല മുസ്ലിം ലീഗ് നേതാവ് എസ്.എ.പി.കുഞ്ഞാമു ഹാജി ഏറ്റുവാങ്ങി. റിലീഫ് സെൽ ചെയർമാൻ ഫുഹാദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം നേതാക്കളായ വൺഫോർ അബ്ദുൽ റഹ്മാൻ, എ. ജി.സി. ബഷീർ, ടി.സി. റഹ്മാൻ, സത്താർ വടക്കുമ്പാട്, ഇ.എം. കുട്ടി ഹാജി, അബ്ദുൽ റസാഖ് തായലക്കണ്ടി, ടി.കെ. നൂറുദ്ദീൻ ഹാജി, കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, ചാരിറ്റി പ്രവർത്തകൻ പ്രമോദ് മാട്ടുമ്മൽ, കെഎംസിസി നേതാവ് സൈനുദീൻ കടിഞ്ഞിമൂല, ശാഖാ ലീഗ് ഭാരവാഹികളായ അൻവർ സാദിഖ്, പി.ഇബ്രാഹിം, കെ.അബ്ദുൽ റഹ്മാൻ, മാട്ടുമ്മൽ മുസ്തഫ, യൂത്ത് ലീഗ് ട്രഷറർ എ.ജസീർ എന്നിവർ പ്രസംഗിച്ചു. റിലീഫ് സെൽ കൺവീനർ അഡ്വ.കെ.പി. നസീർ സ്വാഗതവും കോ-ഓർഡിനേറ്റർ മഹമൂദ് കോട്ടായി നന്ദിയും പറഞ്ഞു.

No comments