അനുമോദിച്ചു
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അതിഥി തൊഴിലാളികളുടെ മകളെ അനുമോദിച്ചു.
കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നീലേശ്വരം കൊട്രച്ചാലിലെ കെ. കാവ്യയെയാണ് സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റി അനുമോദിച്ചത്. 25 വർഷമായി കൊട്രച്ചാലിൽ താമസിച്ചു വരുന്ന കൊടുങ്ങു സ്വാമിയുടെയും തങ്കമുത്തുവിന്റെയും മകളാണ് കാവ്യ. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും നഗരസഭ വൈസ് ചെയർമാനും ആയ പി.പി.മുഹമ്മദ് റാഫി ഉപഹാരം സമ്മാനിച്ചു. ലോക്കൽ സെക്രട്ടറി പി.വി.സതീശൻ, നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗൗരി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി.വേണു, ചന്ദ്രൻ ഓർച്ച, വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ബാബു എന്നിവർ സംബന്ധിച്ചു.
No comments