Breaking News

അച്ചാംതുരുത്തി സ്വദേശാഭിമാനി യുടെ വായനവെളിച്ചം

ലൈബ്രറി കൗൺസിൽ വായനാ വെളിച്ചം പദ്ധതിയുടെ ഭാഗമായി അച്ചാംതുരുത്തി സ്വദേശാഭിമാനി ബാലവേദി ഒരുക്കിയ " കുന്നോളം പറക്കാം കുഞ്ഞാറ്റക്കിളികളായ് " എന്ന പരിപാടി വേറിട്ടതായി.
കുന്നിൻ ചെരിവിലൂടെ കണ്ടും കേട്ടും വായിച്ചും നടന്ന് കുട്ടികൾ പ്രകൃതിയെയും പുസ്തകങ്ങളെയും അറിഞ്ഞു. ടി.തമ്പാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളോടൊപ്പം ആടിയും പാടിയും സി.പി. വി.വിനോദ് കുമാറും കൂടെക്കൂടി. മുങ്ങത്ത് വിജയനും എം സുകുമാരനും കൊളങ്ങാട്ടു മലയുടെ ചരിത്രവും സംസ്കാരവും പകർന്ന് നൽകി. ടി.ജയരാജൻ കെ.പി.വിനോദൻ, എം. ഉമേശൻ, കെ.വി.ഉമേശൻ, പി.പി.കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി.

No comments