Breaking News

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മയുടെ വടംവലി മത്സരം മെയ് 18 ന്

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ മെയ് 18 ന് കോട്ടപ്പാറയിൽ വടംവലി മത്സരം നടത്തും.
പുരുഷന്മാർക്ക് 430 കിലോ വിഭാഗത്തിലും വനിതകൾക്ക് 420 കിലോ വിഭാഗത്തിലുമാണ് മൽ‌സരം .വിജയിക്കുന്ന
പുരുഷ ടീമിന്  10000 ,7000, 5000 ,2500 രൂപയും ട്രോഫിയും വനിത ടീമിന് 
7000, 5000 , 3000 ,2000 രൂപയും ട്രോഫിയുമാണ് നൽക്കുക. മത്സരം മടിക്കൈ പഞ്ചായത്ത് 
ഒന്നാം വാർഡ്
മെമ്പർ എ.വേലായുധൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പ്രൊഫസർ  പി. രഘുനാഥ് മുഖ്യ അതിഥിയാകും. വടംവലി അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് കെ.പി. അരവിന്ദാക്ഷൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

No comments