Breaking News

വൈരജാതൻ ഈശ്വരന്റെ വെള്ളാട്ടമെത്തി.

6 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിങ്ങിക്കൂടിയ പുരുഷാരത്തിന്റെ മധ്യത്തിലേക്ക് വമ്പൻ തമ്പുരാൻ വൈരജാതൻ ഈശ്വരന്റെ വെള്ളാട്ടമെത്തി.
പുറപ്പാടും ഉറഞ്ഞാട്ടവും അരങ്ങൊഴിയലുമെല്ലാം അൽപമാത്രയിൽ പൂർത്തിയായെങ്കിലും  കൈകൂപ്പി കണ്ണടച്ചു നിന്ന ഭക്തജനങ്ങൾക്ക് അത് ജന്മസായൂജ്യം പകർന്നു. മെയ് 4 ന് തുടങ്ങിയ ചെറുവത്തൂർ കമ്പിക്കാത്ത് മാടം മൂവാണ്ട് തിറ കളിയാട്ടത്തിൽ ഇന്ന് സന്ധ്യയ്ക്കാണ് വൈരജാതൻ ഈശ്വന്റെ വെള്ളാട്ടം ഉറഞ്ഞെത്തിയത്. അടുത്തിടെ ചെറുവത്തൂർ നേണിക്കമായി ആചാരമേറ്റ വി.ഷിജുവായിരുന്നു കോലധാരി. അഭൂതപൂർവമായ ജനക്കൂട്ടമാണ് ആവേശകരമായ പുറപ്പാട് കാണാൻ കമ്പിക്കാത്ത് മാടത്തിലെത്തിയത്. സമാപന ദിവസമായ നാളെ വിവിധ തെയ്യക്കോലങ്ങളുടെ തിറ. വൈകുന്നേരം 5 മണിക്ക് ഉദയങ്ങാനത്ത് ഭഗവതി പുറപ്പാട്, കാടങ്കോട് നെല്ലിക്കാൽ പുന്നക്കാൽ ഭഗവതി ക്ഷേത്രം വക മീൻകോവ കാഴ്ച വരവ്. 7മണിക്ക് വൈരജാതൻ ഈശ്വരന്റെ തിറയോടു കൂടി മൂവാണ്ട് തിറ സമാപിക്കും.

No comments