നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാലയിൽ ആറാംഘട്ട സംഗമം നടത്തി.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനാ വെളിച്ചം പദ്ധതിയിൽ നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാലയിൽ ആറാംഘട്ട സംഗമം നടത്തി.
കൗൺസിൽ നീലേശ്വരം മേഖലാ സമിതി കൺവീനർ ടി.വി. സജീവൻ സംഗമം ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി എ.വി.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ ട്രെയിനറും വെൽനസ് കോച്ചും യോഗ മാസ്റ്ററും ആയ ജയൻ നീലേശ്വരം കുട്ടികളുമായി സംവദിച്ചു. വിനോദവും വിജ്ഞാനവും നിറഞ്ഞ സംവാദം കുട്ടികൾ നന്നായി ആസ്വദിച്ചു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പും അവതരിപ്പിച്ചു. കെ.ടി. ഭരതൻ നന്ദി പറഞ്ഞു.
No comments