കേരള മഹിളാസംഘം കാസറഗോഡ് ജില്ലാ പഠനക്ലാസ് നടത്തി
കേരള മഹിളാ സംഘം (എൻ.എഫ്.ഐ.ഡബ്ല്യു) കാസറഗോഡ് ജില്ലാപഠന ക്ലാസ് രാവണേശ്വരം മാക്കിയിൽ നടന്നു. സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ ഇ. എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്തു. പാർലമെന്റിലും നിയമസഭയിലും 33% സ്ത്രീപ്രാതിനിധ്യം വരാനിരിക്കുകയാണെന്നും അതിന്റെ ഭാഗമായി കരുത്തുറ്റ വനിതാ പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് മഹിളാ സംഘത്തിന്റെ ഉത്തരവാദിത്തമെന്നും അവർ പറഞ്ഞു. മഹിളാ സംഘം കാസറഗോഡ് ജില്ലാ പ്രസിഡന്റ് രേണുക ഭാസ്കരൻ അധ്യക്ഷയായി. സിപിഐ കാസറഗോഡ് ജില്ലാ സെക്രട്ടറി സി. പി. ബാബു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. വി. കൃഷ്ണൻ, മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് പി.വസന്തം, ജില്ലാ സെക്രട്ടറി പി. ഭാർഗവി, ഗംഗാധരൻ പള്ളിക്കാപ്പിൽ, മേരി ജോർജ്, ഇ.പുഷ്പ കുമാരി, രജിത വിജയരാജ്, വി. സുനിത, ബിന്ദു പുല്ലൂർ, മായാ കരുണാകരൻ, പുഷ്പ പനക്കുളം, സി. ജാനു, വി. പ്രമീള, പി.വി.തങ്കമണി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എ. തമ്പാൻ സ്വാഗതവും കേരള മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി പി. മിനി നന്ദിയും പറഞ്ഞു.
No comments