ശ്രീ മഡിയൻകൂലോം കലശോത്സവം സമാപിച്ചു
ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവത്തിന് ആയിരങ്ങൾ സാക്ഷികളായി.
ഇന്ന് വൈകുന്നേരം നടന്ന പുറത്തേ കലശത്തില്‍ ക്ഷേത്രപാലകനീശ്വരന്‍, കാളരാത്രിയമ്മ, നടയില്‍ഭഗവതി തെയ്യങ്ങള്‍ ക്ഷേത്രത്തെ വലംവെച്ചു. തെയ്യങ്ങള്‍ മുടിയേറ്റിയതോടൊപ്പം അടോട്ട് മൂത്തേടത്ത് കുതിര്, പെരളംവയല്‍, എന്നീ കളരികളില്‍ നിന്നുള്ള അലങ്കരിച്ച ഓരോ കലശവും കിഴക്കുംകര എളേടത്ത് കുതിര് കളരികളില്‍നിന്നും മടിക്കൈ പെരിയാങ്കോട്ട് ക്ഷേത്രത്തിന് കീഴിലുള്ള തീയ്യര്‍ പാലം കളരിയില്‍ നിന്നും അലങ്കരിച്ച രണ്ടുവീതം കലശങ്ങളും ആചാരക്കാര്‍ തലയിലേന്തി ക്ഷേത്രപ്രദക്ഷിണം നടത്തി. കലശോത്സവത്തില്‍ വിവിധ കളരി സംഘങ്ങളില്‍ നിന്നുള്ള കലശം എഴുന്നള്ളിപ്പില്‍ വ്രതാനുഷ്ഠാനിയായ കലശക്കാരന്‍ തലയിലേന്തിയ അലങ്കരിച്ച കലശവുമായി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ പടികള്‍ കയറിയത് ഭക്തസഹസ്രങ്ങൾക്ക് ആവേശമായി. ആചാരപ്പെരുമയില്‍ മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നുള്ള മീന്‍കോവ സമര്‍പ്പണവും നടന്നു. മഡിയന്‍ കൂലോം കലശമഹോത്സവത്തിന്റെ സമാപനത്തോടുകൂടി ക്ഷേത്രപരിധിയിലെ ഒരു തെയ്യാട്ട കാലത്തിന് കൂടി സമാപനം കുറിച്ചു. ആറുമാസത്തെ ഇടവേളയ്ക്കുശേഷം തുലാപ്പത്തിനാണ് വീണ്ടും തെയ്യങ്ങള്‍ കെട്ടിയാടുക.
No comments