മഴക്കാല ആരോഗ്യ മുന്നൊരുക്കത്തിനായി അടിയന്തര ശുചീകരണ പ്രവർത്തനങ്ങളും നടത്തണം
മഴക്കാല ആരോഗ്യ മുന്നൊരുക്കത്തിനായി അടിയന്തര ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ടെന്ന് നീലേശ്വരം ജനകീയാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശൻ നിർദേശിച്ചു.
പ്രധാന നിർദേശങ്ങൾ ഇവയാണ്.
◼️ഡങ്കുപ്പനി, എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാൻ ഇനി പറയുന്ന പ്രവർത്തനങ്ങൾ വീടുകൾ, സ്ഥാപനങ്ങൾ, പൊതു സ്ഥലം കേന്ദ്രീകരിച്ച് നടത്തണം.
◼️ആദ്യവേനൽ മഴ പെയ്ത ഉടൻ തന്നെ വീടും പരിസരവും നടന്ന് നോക്കി കൊതുകിൻ്റെ ഉറവിടങ്ങൾ നശിപ്പിക്കുക .ആഴ്ചയിൽ ഒരുദിവസം അര മണിക്കൂർ എങ്കിലും വീടും പരിസരവും നിരീക്ഷിക്കുവാൻ സമയം കണ്ടെത്തണം.
◼️ചിരട്ട .തൊണ്ട്, തെങ്ങിൻ്റെ പാണ്, കളിപ്പാട്ടങ്ങൾ, പൊട്ടിയ കലം, കുപ്പികൾ, മുട്ടത്തോട്, തുടങ്ങിയ വെള്ളം കെട്ടി നിൽക്കുന്നവ നീ ക്കം ചെയ്യുക.
◼️തെങ്ങിൻ്റെ ഓല കൊത്തി കമിഴ്ത്തി വെക്കുക.
◼️കവുങ്ങിൻ്റെ പാള കയർ കെട്ടി തൂക്കിയിടുകയോ കൊത്തി ചെറിയ കഷണങ്ങൾ ആക്കുകയോ ചെയ്യുക.
◼️റബ്ബർ ചിരട്ടകൾ കമിഴ്ത്തിവെക്കുക
◼️വീടിൻ്റെ ടെറസ് വൃത്തിയാക്കി വെക്കുക
◼️വീട്ടിലെ ഉപയോഗിക്കാത്ത ടോയ്ലറ്റ് അടച്ചു വെക്കണം ,അതിൽ ഈഡിസ് കൊതുക് വളരും.
◼️ഫ്രിഡ്ജിന് പിറകിൽ ഉള്ള വെള്ളം 5 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം.
◼️കക്കൂസ് ടാങ്ക് വിടവുകൾ അടച്ചു എന്ന് ഉറപ്പു വരുത്തണം; പെപ്പ് കൊതുകുവല ഉപയോഗിച്ചു കെട്ടിവെക്കണം.
◼️വാട്ടർ ടാങ്ക് കൊതുകുവല കൊണ്ട് മൂടണം.
◼️ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം
◼️വിറകിനു പൊത്തിയ പ്ലാസ്റ്റിക് കവറിൽ വെള്ളം നിൽക്കാതെ സൂക്ഷിക്കണം.
◼️ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
◼️എൻ്റെ വീടും പരിസരവും വൃത്തിയാക്കേണ്ടത് എൻ്റെ ഉത്തരവാദിത്വം ആണ് എന്ന് മനസിലുറപ്പിക്കുക.
◼️കിണറുകൾ കൊതുക് വല കൊണ്ട് മൂടുകയും 3 മാസത്തിലൊരിക്കൽ ക്ലോറിനേഷൻ ചെയ്യുകയും വേണം.
◼️മാലിന്യങ്ങൾ തരംതിരിച്ച് യഥാവിധി നിർമാർജനം ചെയ്യണം.
◼️മാലിന്യ സംസ്കരണം സംസ്കാരമാകണം. ഇല്ലെങ്കിൽ നാം സംസ്കരിക്കപ്പെടുമെന്ന സന്ദേശം നിരന്തരം ഓർക്കുക.
-കെ.എം. രമേശൻ,
ഹെൽത്ത് ഇൻസ്പെക്ടർ,
No comments