പ്ലസ് ടു സയൻസ് : വഫയ്ക്ക് മുഴുവൻ മാർക്ക്
പ്ലസ്ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കുട്ടമത്ത് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി വഫ അഷ്റഫ്.
1200 ൽ 1200 മാർക്കും നേടിയാണ് വഫയുടെ വിജയം. ഷാർജ ഇന്ത്യൻ സ്കൂളിലെ അധ്യാപകൻ കൊടക്കാട് വെള്ളച്ചാലിലെ കെ.അഷ്റഫിന്റെയും വെള്ളച്ചാൽ ജിഎംആർഎസ് അധ്യാപിക റസിയയുടെയും മകളാണ്. എസ്എസ്എൽസി പരീക്ഷയിൽ ഇതേ വിദ്യാലയത്തിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചിരുന്നു. നീറ്റ് പരീക്ഷയെഴുതി ഉപരിപഠനത്തിന് പോകാനാണ് ആഗ്രഹം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സഹോദരി ഷിഫ അഷ്റഫ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിനിയാണ്.
No comments