Breaking News

ഇടിമിന്നലിൽ പൊള്ളലേറ്റു

വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ മടിക്കൈ എരിക്കുളം ഏമ്പക്കാലിൽ അധ്യാപികയ്ക്ക് പൊള്ളലേറ്റു.
ഏമ്പക്കാലിലെ ജിതേഷിന്റെ ഭാര്യ എൻ.പി. അനിത (33) യ്ക്കാണ് പൊള്ളലേറ്റത്. രാവിലെ ആറരയോടെ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് വലതുകൈയ്ക്കും വലതുകാലിനും  പൊള്ളലേറ്റത്. ഇവരുടെ വീട്ടിലെ കുഴൽക്കിണറിന്റെ മോട്ടറും കത്തിനശിച്ചു. ഇതിന്റെ പൈപ്പ് ലൈൻ മിന്നലിൽ ചിതറിത്തെറിച്ചു. വീടിന്റെ മീറ്റർ, മെയിൻ സ്വിച്ച്  ബ്രേക്കർ എന്നിവയും കത്തിനശിച്ചു.

No comments