Breaking News

വീടിന് നേരെ കല്ലേറ്.

കാഞ്ഞങ്ങാട് മാവുങ്കാലിൽ എസ്എൻഡിപി യോഗം ശാഖാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്.
മാവുങ്കൽ രാംനഗറിലെ സഞ്ജീവനി ആശുപത്രിക്ക് സമീപം താമസിക്കുന്ന മേടയിൽ ദിലീപിന്റെ വീടിനാണ് കല്ലെറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രമീള എസ്എൻഡിപി ഹൊസ്ദുർഗ് യൂണിയൻ വനിതാസംഘം സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു കല്ലേറ്. ഇതിൽ കിടപ്പുമുറിയുടെ ജനൽച്ചില്ല് തകർന്നു വീണു. ഇദ്ദേഹത്തിന്റെ മകൻ കിടക്കുന്ന മുറിയായിരുന്നു ഇത്. ജെഡിഎസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കൂടിയാണ് ദിലീപ്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്എൻഡിപി നേതാക്കൾ വീട് സന്ദർശിച്ചു. അക്രമത്തെ അപലപിക്കുകയും ചെയ്തു. ഹൊസ്ദുർഗ് യൂണിയൻ പ്രസിഡന്റ് എം.വി. ഭരതൻ, സെക്രട്ടറി പി.വി.വേണുഗോപാലൻ, കൗൺസിലർ ബാബു വെള്ളിക്കോത്ത്, കാസറഗോഡ് യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട, വനിതാസംഘം പ്രസിഡന്റ് പി.വത്സല, ട്രഷറർ ഒ.കെ. സതി, എൻ.കെ. സീമ, ടി.മനോഹരൻ, നിർമല മനോഹരൻ, പ്രമോദ് കരുവളം, ചന്ദ്രൻ ഞാണിക്കടവ് എന്നിവരാണ് വീട് സന്ദർശിച്ചത്.

No comments