ലോക്കോപൈലറ്റ് ഇറങ്ങിപ്പോയ സംഭവത്തിൽ കലക്ടറുടെ ഇടപെടൽ.
കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോപൈലറ്റ് ഇറങ്ങിപ്പോയ സംഭവത്തിൽ കലക്ടറുടെ ഇടപെടൽ.
ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന് യാത്രാ വണ്ടികൾക്കുള്ള ട്രാക്കിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പ് ഉള്ള പാസഞ്ചർ ട്രെയിനുകൾക്ക് ഒന്നാം പ്ലാറ്റ്ഫ ഫോമിൽ നിർത്താനാകാത്ത സ്ഥിതി വന്നു. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ പ്രശ്നത്തിൽ ഇടപെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേ മാനേജർക്ക് കത്തയച്ചു. ഗുഡ്സ് ടെയിനിന്റെ ലോക്കോ പൈലറ്റ് ജോലിസമയം കഴിഞ്ഞതോടെ ഒന്നാംപ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തി ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് മറ്റൊരു ലോക്കോ പൈലറ്റ് എത്തി ചരക്കുവണ്ടി ഒന്നാംപ്ലാറ്റ്ഫോമിൽ നിന്ന് നീക്കിയിടുകയായിരുന്നു.
No comments