Breaking News

തിരുവിതാംകൂർ രാജവംശത്തിലെ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി നാളെ രാവിലെ നീലേശ്വരത്ത് എത്തും.

തിരുവിതാംകൂർ രാജവംശത്തിലെ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി നാളെ രാവിലെ നീലേശ്വരത്ത് എത്തും.
രാവിലെ 6 മണിക്ക് തളിയിൽ ക്ഷേത്ര സമീപം എത്തുന്ന തമ്പുരാട്ടിയെ പൂർണകുംഭത്തോടെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് ക്ഷേത്രം അഗ്രശാലയിൽ അനുമോദനയോഗവും ചേരും. സംഘാടക സമിതി ചെയർമാൻ കെ.സി.മാനവർമ രാജ അധ്യക്ഷത വഹിക്കും. വിവിധ ക്ഷേത്രങ്ങളും സംഘടനകളും വ്യക്തികളും വിശിഷ്ടാതിഥിയ അനുമോദിക്കും. കെ.വി. വിനോദ് സ്വാഗതം പറയും. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടി അനുഗ്രഹ ഭാഷണവും നടത്തും. ഡോ.കെ.സി.കെ.രാജ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സുനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും. മന്നൻപുറത്തു കാവ് ഭഗവതിക്ഷേത്രവും ഇവർ സന്ദർശിക്കും.

No comments