രാജാ റോഡിൽ ജാഗ്രത വേണം
പരിപ്പുവട വിഭവ ശാലയ്ക്ക് സമീപത്തെ താൽക്കാലിക ബസ് സ്റ്റാന്റ് യാർഡിൽ ആദ്യമഴയിൽ കുഴഞ്ഞ ചെളി മഴ കനത്തതോടെ റോഡിലുമെത്തി.
യാർഡിൽ കറങ്ങി പുറത്തിറങ്ങുന്ന ബസുകളുടെ ടയറിൽ പുരണ്ട ചെളിയാണ് റോഡിലും വഴുക്കൽ ഉണ്ടാക്കിയത്. എൽഐസി ഓഫീസ് മുതൽ ഗ്യാസ് ഏജൻസി വരെയുള്ള റോഡിൽ നിരവധി ഇരുചക്ര വാഹനങ്ങൾ തെന്നി. ഇതിന്റെ ജാഗ്രതാ നിർദേശം സോഷ്യൽ മീഡിയയിൽ പരക്കുന്നതിനിടെ ഇതേ മേഖലയിൽ റോഡരികിലെ വൈദ്യുതി തൂണും ഒടിഞ്ഞ് അപകട നിലയിലായി. നീലേശ്വർ ഗ്യാസ് ഏജൻസീസിന് മുന്നിലെ പഴയ കെട്ടിടത്തോട് ചേർന്നുള്ള തൂണാണ് ഒടിഞ്ഞത്. ഇതോടെ കൂനിന്മേൽ കുരുവെന്ന നിലയിലായി കാര്യങ്ങൾ. രാത്രി 8 മണിയോട വൈദ്യുത തൂൺ മാറ്റി സ്ഥാപിച്ചു. റോഡിലെ ചെളി വഴുക്കലും നീക്കി മേഖലയിലുണ്ടായ അപകട സാധ്യതാ സാഹചര്യത്തിന് പൂർണ പരിഹാരം കാണണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
No comments