നീലേശ്വരം സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡിന്റെ സഹകരണ സ്‌റ്റുഡന്റ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി.
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടക്കുന്ന സഹകരണ സ്‌റ്റുഡന്റ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി.
ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ തുടങ്ങിയ മാർക്കറ്റ് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എ.സുരേഷ് ബാബു, കെ.സുകുമാരൻ, കെ. ചന്ദ്രശേഖരൻ, എ.ഭാരതീദേവി, കെ.വി.റീന, ബാങ്ക് മെമ്പർമാർ, ജീവനക്കാർ നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.സായി കിരൺ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രാകേഷ് നന്ദിയും പറഞ്ഞു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാവിധ പഠനോപകരണങ്ങളും മാർക്കറ്റ് വിലയേക്കാൾ 10 മുതൽ 40 % വരെ വിലക്കുറവിൽ ഇവിടെ കിട്ടും. ബോംബെഡയിങ്, മഫത്ത്ലാൽ തുടങ്ങി പ്രമുഖ കമ്പനികളുടെ സ്കൂൾ യൂണിഫോം തുണിത്തരങ്ങൾ, പോപ്പി, ജോൺസ്, ദിനേശ്, സൂര്യമാർക്ക് കുടകൾ എന്നിവയും മിതമായ നിരക്കിൽ വിൽപനയ്ക്കുണ്ട്.
No comments