Breaking News

അനുസ്മരണ യോഗം നടത്തി

മേലത്ത് നാരായണൻ നമ്പ്യാരുടെയും മുൻമന്ത്രി എൻ.കെ.ബാലകൃഷ്ണന്റെയും പിൻഗാമിയായി കാസറഗോഡ് ജില്ലയിലെ സഹകരണ രംഗത്തെ ശക്തമായി മുന്നോട്ടു നയിച്ച നേതാവായിരുന്നു പി ഗംഗാധരൻ നായരെന്ന് കെപിസിസി സെക്രട്ടറി എം.അസിനാർ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാവ് പി.ഗംഗാധരൻ നായരുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്ടെ കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക സമിതി ഒരുക്കിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനത്തിനായി തന്റെ രാഷ്ട്രീയം പരമാവധി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു. പ്രവീൺ തോയമ്മൽ അധ്യക്ഷത വഹിച്ചു.
കെ.പി.മോഹനൻ, എൻ.കെ. രത്നാകരൻ, വി.വി.സുധാകരൻ, ടി.കുഞ്ഞിക്കൃഷ്ണൻ, ഷിബിൻ ഉപ്പിലിക്കൈ, സനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

No comments