തകഴി ശിവശങ്കരപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ചെറു കഥാ പുരസ്കാരം പെരിയ മീങ്ങോത്ത് സ്വദേശി വി.എം. മൃദുലിന്.
സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരകം തകഴി ശിവശങ്കരപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ചെറു കഥാ പുരസ്കാരം (10,000 രൂപയും പ്രശസ്തി പത്രവും) പെരിയ മീങ്ങോത്ത് സ്വദേശി വി.എം. മൃദുലിന്.
ജലശയ്യയിൽ കുളിരമ്പിളി എന്ന കഥയ്ക്കാണ് പുരസ്കാരം. ജൂൺ 1 ന് തകഴി സാഹിത്യ പുരസ്കാര വേദിയിൽ പ്രൊഫസർ എം.കെ.സാനു പുരസ്കാരം സമ്മാനിക്കും. മീങ്ങോത്തെ പരേതനായ വി.എം. കുഞ്ഞമ്പുവിന്റെയും എം.ശ്യാമളയുടെയും മകനാണ് മുദുൽ. സഹോദരൻ: എം. നിഖിൽ.പടന്നക്കാട് നെഹ്‌റു കോളേജിൽ നിന്നു പ്ലാന്റ് സയൻസിൽ ബിരുദവും നീലേശ്വരം പി.കെ.രാജൻ സ്മാരക ക്യാമ്പസിൽ നിന്നു മോളിക്യുലാർ ബയോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.
അമ്മദൈവം, നീലനഖം, മരിച്ച വീട്ടിലെ മൂന്നുപേർ, എ. ഡി, കുളെ തുടങ്ങിയ, കഥകൾ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊൽക്കത്ത കൈരളി തുഞ്ചൻ സ്മാരക കഥാ പുരസ്‌കാരം, സി.വി. ശ്രീരാമൻ കഥാ പുരസ്‌കാരം, എൻ. പ്രദീപൻ സ്മാരക ജനകലാ കഥാ പുരസ്‌കാരം, യു. പി. ജയരാജ് കഥാ പുരസ്‌കാരം, വി. പി. മനോഹരൻ സ്മാരക കഥാ പുരസ്‌കാരം, കേസരി കഥാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ നേടി.
ഹ്രസ്വചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കാണി എന്ന ഹ്രസ്വചിത്രം, കേരള ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മറ്റ് ഫെസ്റ്റിവലുകളിൽ തിരക്കഥ, മികച്ച ചിത്രം, സംവിധാനം തുടങ്ങിയ പുരസ്‌കാരങ്ങളും നേടി.
ഫോൺ: 9562549757.
No comments