Breaking News

തായന്നൂർ സെവൻസ് ആതിഥേയരായ ഉദയ തായന്നൂർ ജേതാക്കൾ

തായന്നൂർ ഉദയ ക്ലബ് ആതിഥ്യമരുളിയ ഗോൾഡൻ സെവൻസ്  സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ഉദയ തായന്നൂർ ജേതാക്കൾ.
ഹദ്ദാദ് ബേക്കലിനെ ടൈബ്രേക്കറിൽ 5-3 ന് പരാജയപ്പെടുത്തിയാണ് ഉദയയുടെ വിജയം. വാശിയേറിയ കലാശക്കളിയിൽ ഇരുടീമുകളും 2 ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തിയത്. സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്റ്റൻ വിനീഷ് വിജയി കൾക്ക് സമ്മാനങ്ങൾ നൽകി.

No comments