കാസറഗോഡ് ജില്ലാതല അധ്യാപക സംഗമം നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ്, എൻസിഇആർടി കേരളം, സമഗ്രശിക്ഷാ കേരള എന്നിവയുടെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലാതല അധ്യാപക സംഗമം നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.
നിരൂപകൻ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. കാസർകോട് ഡിഡിഇ, ദിനേശൻ മാസ്‌റ്റർ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, കാഞ്ഞങ്ങാട് ഡിഇഒ, ടി.പി. ബാലാ ദേവി കെഎഎസ്, ഹൊസ്ദുർഗ് എഇഒ, പി.ഗംഗാധരൻ, ഡി ഡിപിഒമാരായ രഞ്ജിത്ത് ഓരി, വി.പ്രകാശൻ, ഹൊസ്ദുർഗ് ബിപിസി ഡോ.കെ.വി.രാജേഷ്, രാജാസ് സ്കൂൾ പ്രിൻസിപ്പൽ പി.വിജീഷ്, ഹെഡ്മിസ്ട്രസ് കല ശ്രീധർ എന്നിവർ പ്രസംഗിച്ചു. സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് കോ - ഓർഡിനേറ്റർ വി.എസ്.ബിജുരാജ് സ്വാഗതവും സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ എം.എം. മധുസൂദനൻ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ 5 ദിവസങ്ങളിലായാണ് പരിശീലനം. അവധിക്കാലത്ത് ജില്ലയിൽ 2 ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനങ്ങളിൽ 7222 അധ്യാപകർ പങ്കെടുക്കും.
No comments